Saturday, June 1, 2024
spot_img

ചികിത്സയ്ക്കായി വിദേശത്ത് നിന്ന് നാട്ടിലെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു

കുട്ടനാട് : മുട്ടുവേദനയെത്തുടർന്ന് വിദേശത്ത് നിന്ന് ചികിത്സയ്ക്കായി ഒരാഴ്ച മുൻപ് നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ചമ്പക്കുളം മാടമ്പിതയ്യിൽ പരേതനായ തോമസ് വർഗീസിന്റെയും അന്നമ്മ തോമസിന്റെയും മകൻ ബെന്നി തോമസ് (35) ആണ് ഇന്നലെ രാത്രി ചമ്പക്കുളം പാലത്തിന് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്.

ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് വഴുതി വീണാണ് അപകടമുണ്ടായത്. പിന്നാലെ വരികയായിരുന്ന വാഹന യാത്രക്കാർ വിവരം നാട്ടുകാരെ അറിയിച്ചതനുസരിച്ച് ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജസ്ന. മക്കൾ: ഏബൽ, മീവൽ.

Related Articles

Latest Articles