Wednesday, January 7, 2026

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു ! പുന്നമറ്റം സ്വദേശി ഷാഹുൽ അലി പിടിയിൽ

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതി കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിംനയുടെ സുഹൃത്തും അയൽവാസിയുമായ പുന്നമറ്റം സ്വദേശി ഷാഹുൽ അലി പിടികൂടി. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. ചികിത്സയിൽ കഴിയുകയായിരുന്ന പിതാവിനെ സന്ദർശിക്കാനാണ് സിംന ആശുപത്രിയിലെത്തിയത്.
ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും പ്രതി കുത്തുകയായിരുന്നു. ഇരുവരും വിവാഹിതരാണ്.

കൃത്യത്തിന് ശേഷം ബൈക്കിൽ കയറി രക്ഷപ്പെട്ട പ്രതിയെ, വിവരമറിഞ്ഞ് പിന്നാലെയെത്തിയ പോലീസ് പിടികൂടുകയായിരുന്നു. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നുവെന്നും ഈ സുഹൃദ് ബന്ധം സിംന അവസാനിപ്പിച്ചതാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം

Related Articles

Latest Articles