Sunday, May 19, 2024
spot_img

മലപ്പുറത്ത് മാരക മയക്കുമരുന്ന് വേട്ട;ഒ​രു കോ​ടി രൂ​പ​യു​ടെ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ,പിടിയിലായത് പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന്

മ​ല​പ്പു​റം: ഒ​രു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റി​ല്‍. ബം​ഗ​ളൂ​രു​വി​ല്‍ ​നി​ന്ന് മ​ല​പ്പു​റ​ത്തേ​യ്ക്ക് ബ​സി​ല്‍ സി​ന്ത​റ്റി​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ച് ന​ല്‍​കു​ന്ന​താ​യി പോലീസിന് ല​ഭി​ച്ച രഹസ്യ​വി​വ​രം ലഭിച്ചിരുന്നു. ഇതിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തിയ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്രതി
പി​ടി​യിലായത്.കാ​സ​ര്‍​ഗോ​ഡ് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി അ​ബ്ദു​ല്‍ ഖാ​ദ​ര്‍ നാ​സി​ര്‍ ഹു​സൈ​നെയാണ് അറസ്റ്റ് ചെയ്തത്.

വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് മു​മ്പ് പ​ല​ത​വ​ണ എം​ഡി​എം​എ എ​ത്തി​ച്ചു​ കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ഇ​യാ​ള്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന് പോലീസ് പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും മ​റ്റ് ക​ണ്ണി​ക​ളെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മ​ല​പ്പു​റം സി​ഐ ജോ​ബി തോ​മ​സ് അ​റി​യി​ച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കും.

Related Articles

Latest Articles