Sunday, June 2, 2024
spot_img

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ആയിരക്കണക്കിനു ഭക്തരെ സാക്ഷിയാക്കി നാരീപൂജ;
പൂജിതയായത് കടത്തനാടൻ കളരിഗുരുക്കൾ മീനാക്ഷിയമ്മ,സാംസ്‌കാരിക സമ്മേളനം ഉദ്ഘാടന കർമ്മം നിർവഹിച്ച് തത്വമയി ടി.വി എം ഡി യും എഡിറ്റർ ഇൻ ചീഫുമായ രാജേഷ് ജി പിള്ള

ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ആയിരക്കണക്കിനു ഭക്തരെ സാക്ഷിയാക്കി നാരീപൂജ നടന്നു. രാവിലെ 10.30 ന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ടും മുഖ്യ കാര്യദർശിയുമായ ബ്രഹ്മശ്രീ രാധാകൃഷ്ണൻ തിരുമേനി കടത്തനാടൻ കളരി ഗുരുക്കൾ പത്മശ്രീ മീനാക്ഷിയമ്മയുടെ പാദം കഴുകി പൂജിച്ചായിരുന്നു നാരീപൂജയ്ക്ക് തുടക്കം കുറിച്ചത്.കൊടിമരച്ചുവട്ടിലെ മംഗളദീപ പ്രതിഷ്ഠക്കു മുന്നിൽ ആനക്കൊട്ടിലിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ രാവിലെ 10.30 നു മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി,കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ,കാര്യദർശി രഞ്ജിത്ത് ബി. നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ശ്രീകോവിലിനു അഭിമുഖമായി ആനക്കൊട്ടിലിൽ സിംഹാസന സദൃശ്യമായി അലങ്കരിച്ച പീഠത്തില്‍ മീനാക്ഷിയമ്മ ഗുരുക്കളെ പൂമാല അണിയിച്ചിരുത്തി. ആവണിപ്പലകയിൽ പാദംവച്ച് പുണ്യജലത്താൽ കഴുകി തീർത്ഥത്താൽ അഭിഷേകം ചെയ്ത് പുഷ്പങ്ങളും കുങ്കുമവും ചാർത്തി മംഗളാരതി ഉഴിഞ്ഞു. തുടർന്ന് തിരുമേനി നമസ്കരിച്ചതോടെയാണ് നാരീപൂജ പൂർണ്ണമായത്. തുടർന്ന് പ്രായഭേദമെന്യേ ജാതിമത വ്യത്യാസമില്ലാതെ നാരീപൂജക്കെത്തിയ എല്ലാ സ്ത്രീകളുടെയും പാദം കഴുകി പൂജിച്ചാണ് ഉച്ചക്ക് 1 മണിയോടെ നാരീപൂജ അവസാനിച്ചത്.ട്രസ്റ്റിയും മേൽശാന്തിമാരുമായ അശോകൻ നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി , മേൽശാന്തിമാരായ ജയസൂര്യ നമ്പൂതിരി, വിനോദ് നമ്പൂതിരി, രാജേഷ് നമ്പൂതിരി,ഹരിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത്.

സ്ത്രീകളും കുട്ടികളും നിർബന്ധമായും കളരി പഠിക്കണമെന്നും കളരിപഠനം നൽകുന്ന മന:ക്കരുത്തും മെയ്ക്കരുത്തും ജീവിത പ്രതിസന്ധികളെ നേരിടാൻ നമ്മെ പ്രാപ്തരാക്കുമെന്നും കളരിഗുരുക്കൾ പത്മശ്രീ മീനാക്ഷിയമ്മ പറഞ്ഞു.നാരീപൂജ മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ പറഞ്ഞു. ബ്രഹ്മശ്രീ മണിക്കുട്ടൻ തിരുമേനി അധ്യക്ഷത വഹിച്ച സമ്മേളനം തത്വമയി ടി.വി. എഡിറ്റർ ഇൻ ചീഫ് രാജേഷ് ജി. പിള്ള ഉദ്ഘാടനവും ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി അദ്ധ്യാത്മിക പ്രഭാഷണവും ബ്രഹ്മശ്രീ രമേശ് ഇളമൻ നമ്പൂതിരി വിളിച്ചു ചൊല്ലി പ്രാർത്ഥനായും നടത്തി നടത്തി. മുരളീധരൻ, രമേശ്, അജിത്ത് പിഷാരത്ത്, പ്രസന്നകുമാർ, ബിജു തലവടി ,എം.ബി രാജീവ്, പി.കെ. സ്വാമിനാഥൻ എന്നിവർ പങ്കെടുത്തു.സമ്മേളനത്തിൽ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അഡ്വക്കേറ്റ് ഗോപാലകൃഷ്ണൻ നായർ സ്വാഗതവും വോളണ്ടിയർ ക്യാപ്റ്റൻ ജനാർദ്ദനൻ കൃതജ്ഞതയും പറഞ്ഞു.

Related Articles

Latest Articles