Tuesday, December 23, 2025

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു; പ്രദേശത്ത് തിരച്ചിലും സുരക്ഷയും ശക്തമാക്കി ഇന്ത്യൻ സേന

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.
ഇന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു.

ഷോപ്പിയാനിലെ കിൽബാലിലാണ് സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ പ്രദേശം സുരക്ഷ സേന വളഞ്ഞു.

എന്നാൽ കൂടുതൽ ഭീകരർക്കായി സേന തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചതായി കശ്മീർ സോൺ പോലീസ് അറിയിച്ചു.

അതേസമയം, ഇന്ന് രാവിലെ പുൽവാമയിൽ നിന്നും ആയുധങ്ങളുമായി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ പിടിയിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ഇയാൾ സുരക്ഷാ സേനയുടെ പിടിയിലായത്.

Related Articles

Latest Articles