Friday, March 29, 2024
spot_img

തിരഞ്ഞെടുപ്പ് റാലികളുടെ നിരോധനം ജനുവരി 31 വരെ നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ; തീരുമാനം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ

ദില്ലി: അടുത്ത മാസം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള റോഡ്‌ഷോകൾക്കും റാലികൾക്കുമുള്ള നിരോധനം തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) ഈ മാസം അവസാനം വരെ നീട്ടി. ഫെബ്രുവരി 10, 14 തീയതികളിൽ നടക്കുന്ന ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിന് ഇളവുകൾ നൽകിയിട്ടുണ്ട്.

കോവിഡ് വൈറസ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് നിയന്ത്രണങ്ങൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ഹെൽത്ത് സെക്രട്ടറിമാരുമായും തിരഞ്ഞെടുപ്പ് ബോഡി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം ജനുവരി 15 വരെ തിരഞ്ഞെടുപ്പ് റാലികളും റോഡ്‌ഷോകളും നിരോധിച്ചിരുന്നു. നിലവിൽ രാഷ്‌ട്രീയ പാർട്ടികൾക്ക് ഇൻഡോർ യോഗങ്ങൾ മാത്രം നടത്താനാണ് അനുമതിയുളളത്. പരാമവധി 300 പേരെ ഉൾക്കൊളളിച്ചോ യോഗം നടക്കുന്ന ഹാളിന്റെ അഞ്ച് ശതമാനം ശേഷിയിലോ മാത്രമേ പരിപാടി നടത്താൻ അനുവാദമുളളു.

Related Articles

Latest Articles