കൊച്ചി: ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് ഒരു ട്രാൻസ്‌ജെൻഡറും കൂടി ഇടം നേടി. ആദ്യമായാണ് ഒരു ട്രാൻസ്‌ജെൻഡർ ജില്ലാ കമ്മിറ്റിയിൽ പ്രവേശിക്കുന്നത്. അതിഥി അച്യുത് എന്ന ട്രാൻസ്‌ജെൻഡറാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
ബിജെപി എറണാകുളം ജില്ലാ പ്രസിഡണ്ട് എസ്. ജയകൃഷ്ണനാണ് പ്രഖ്യാപനം നടത്തിയത്. ഭാരതീയ ജനതാ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് 9 പ്രത്യേക ക്ഷണിതാക്കൾ ഉൾപ്പടെ 51 പേരുടെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്.
അതേസമയം ഒരു ദേശീയ രാഷ്‌ട്രീയ പാർട്ടിയുടെ ജില്ലാ നേതൃത്വത്തിലേക്ക് ഒരു ട്രാൻസ്‌ജെഡർ എത്തുന്നത് ആദ്യമായാണെന്ന് ബിജെപി ജില്ലാ കമ്മിറ്റി അറിയിച്ചു.

