മുംബൈ: പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ മകൾ ഇറ ഖാൻ. വർഷങ്ങളായി നേരിട്ട വിഷാദ രോഗത്തിന് കാരണം ഇതാണെന്നും ഇറ പറയുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ഇറ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് തന്നെ ചൂഷണം ചെയ്തതെന്നും ഇറ പറഞ്ഞു. അന്ന് അനുഭവിക്കേണ്ടി വന്നത് എങ്ങനെ ഉള്ളിലൊതുക്കുമെന്ന് അറിയില്ലായിരുന്നു. അയാള്‍ മനപൂര്‍വ്വം ചെയ്തതാണെന്ന് വിശ്വസിക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നുവെന്നും ഇറ പറയുന്നു. എന്നാല്‍, ആരാണ് സംഭവത്തിന് പിന്നിലെന്ന് ഇറ വെളിപ്പെടുത്തിയില്ല.
എന്നാല്‍ ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയോടും ആമിർ ഖാനോടും പറഞ്ഞിരുന്നു. ആ ഭയാനകമായ സാഹചര്യം മറികടക്കാൻ മാതാപിതാക്കളാണ് സഹായിച്ചതെന്നും ഇറ പറയുന്നു. അതേസമയം മാതാപിതാക്കളുടെ വിവാഹ മോചനം ഒരിക്കലും തന്റെ അവസ്ഥയ്ക്ക് കാരണമല്ല. അത് തന്നെ അസ്വസ്ഥയാക്കിയിട്ടില്ല. അവരിപ്പോഴും തന്റെയും സഹോദരൻ ജുനൈദിന്റേയും അടുത്ത സുഹൃത്തുക്കളാണെന്നും, ഒരർത്ഥത്തിലും തങ്ങളുടേത് തകർന്ന കുടുംബമല്ലെന്നും ഐറ പറയുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…