Monday, May 6, 2024
spot_img

പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ലൈംഗികാതിക്രമത്തിന് ഇരയായി; തന്നെ ചൂഷണം ചെയ്തത് കുടുംബവുമായി അടുത്ത ബന്ധമുള്ളയാള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകള്‍

മുംബൈ: പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ മകൾ ഇറ ഖാൻ. വർഷങ്ങളായി നേരിട്ട വിഷാദ രോഗത്തിന് കാരണം ഇതാണെന്നും ഇറ പറയുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ഇറ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് തന്നെ ചൂഷണം ചെയ്തതെന്നും ഇറ പറഞ്ഞു. അന്ന് അനുഭവിക്കേണ്ടി വന്നത് എങ്ങനെ ഉള്ളിലൊതുക്കുമെന്ന് അറിയില്ലായിരുന്നു. അയാള്‍ മനപൂര്‍വ്വം ചെയ്തതാണെന്ന് വിശ്വസിക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നുവെന്നും ഇറ പറയുന്നു. എന്നാല്‍, ആരാണ് സംഭവത്തിന് പിന്നിലെന്ന് ഇറ വെളിപ്പെടുത്തിയില്ല.

എന്നാല്‍ ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയോടും ആമിർ ഖാനോടും പറഞ്ഞിരുന്നു. ആ ഭയാനകമായ സാഹചര്യം മറികടക്കാൻ മാതാപിതാക്കളാണ് സഹായിച്ചതെന്നും ഇറ പറയുന്നു. അതേസമയം മാതാപിതാക്കളുടെ വിവാഹ മോചനം ഒരിക്കലും തന്റെ അവസ്ഥയ്ക്ക് കാരണമല്ല. അത് തന്നെ അസ്വസ്ഥയാക്കിയിട്ടില്ല. അവരിപ്പോഴും തന്റെയും സഹോദരൻ ജുനൈദിന്റേയും അടുത്ത സുഹൃത്തുക്കളാണെന്നും, ഒരർത്ഥത്തിലും തങ്ങളുടേത് തകർന്ന കുടുംബമല്ലെന്നും ഐറ പറയുന്നു.

Related Articles

Latest Articles