ബംഗളൂരു: ഡബ്ബിൾ ഡക്കർ വിമാനത്തിൽ ആഡംബര പറക്കൽ ആസ്വദിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ നഗരമാകാനൊരുങ്ങി ബെംഗളൂരു. ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എയർബസ് എ380 ഒക്ടോബർ 30-ന് കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലിറങ്ങും. ഡബ്ബിൾ ഡക്കർ വിമാനമായ എ380 വിമാനം ദിവസവും ദുബായ്-ബംഗളുരൂ റൂട്ടിലാകും സർവീസ് നടത്തുക.
ക്യാബിനുകളിലുള്ള വലിയ സ്‌ക്രീനുകളും എക്സ്ട്രാ ലെഗ്റൂമും എയർബസ് എ380 യുടെ പ്രത്യേകതകളാണ്. ഇക്കണോമി ക്ലാസ്, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് സീറ്റുകൾ നൽകുന്ന പ്രീമിയം ക്യാബിനുകളും മൂന്ന് ക്ലാസ് കോൺഫിഗറേഷനുകളും വിമാനത്തിലുണ്ടാകും. പ്രീമിയം ക്യാബിനുകളിലെ ഓൺബോർഡ് ലോഞ്ച്, ബിസിനസ് ക്ലാസിലെ ഫുൾ ഫ്‌ലാറ്റ് സീറ്റുകൾ, കൂടാതെ പ്രൈവറ്റ് സ്യൂട്ടുകൾ, ഫസ്റ്റ് ക്ലാസിലെ ഷവർ സ്പാകൾ എന്നിവയും ലഭ്യമാകും.
വിമാനസർവീസുകൾ പ്രതിദിന സർവീസായി അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. കർണാടകയ്‌ക്ക് അകത്തും പുറത്തും തിരക്കുള്ള റൂട്ടിലുടനീളം മികച്ച സേനവനങ്ങൾ യാത്രക്കാർക്ക് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് 1985 മുതലാണ് ഇന്ത്യയിൽ സേവനം ആരംഭിച്ച് തുടങ്ങിയത്. മുംബൈയിലേക്കും ഡൽഹിയിലേക്കും ഷെഡ്യൂൾ ചെയ്ത സർവീസുകളുമായാണ് പ്രവർത്തനം ആരംഭിച്ചത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…