കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവെച്ചു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്. ഇക്കാര്യം പ്രത്യേക വിചാരണ കോടതിയെ അറിയിച്ചു. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചത്. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസില്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. വിചാരണ കോടതി മാറ്റാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്നു പറഞ്ഞ ഹൈക്കോടതി നടിയുടേയും സര്‍ക്കാരിന്റേയും ഹര്‍ജികള്‍ തള്ളുകയായിരുന്നു.

