Thursday, December 25, 2025

മോദി ഭരണത്തിൻ കീഴിൽ വർഗ്ഗീയ കലാപങ്ങൾ ഇല്ലാതായെന്ന് എ പി അബ്ദുള്ളക്കുട്ടി

തൃശൂർ: മോദി ഭരണത്തിൻ കീഴിൽ വർഗ്ഗീയ കലാപങ്ങൾ ഇല്ലാതായതായി ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. കുറച്ച് ദിവസങ്ങൾക്കുള്ളിൽ പ്രമുഖ മുസ്ലീം നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയും മുസ്ലീങ്ങളും തമ്മിലുള്ള അകൽച്ച രാജ്യത്ത് ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നും മതന്യൂനപക്ഷങ്ങളെ സഹായിക്കുന്ന നിലപാടാണ് ബി.ജെ.പിയുടേതെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

നരേന്ദ്രമോദിയുടെ രാഷ്ട്രീയം വികസനത്തിന്റെ രാഷ്ട്രീയമാണ്. മോദിജിയുടെ രണ്ടാം വിജയത്തിന്‍റെ രഹസ്യം നിശബ്ദമായ ക്ഷേമ പദ്ധതികളാണ്. കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും ഒന്നാണ്. അവർ കേരളത്തിന്‍റെ വികസനത്തെ മുരടിപ്പിക്കുകയാണെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

ബി.ജെ.പി തൃശ്ശൂർ ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Latest Articles