Monday, May 20, 2024
spot_img

ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ചതിന് പിന്നാലെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് അഭിജിത് ഗംഗോപാധ്യായ; വ്യാഴാഴ്ച ബിജെപിയിൽ അംഗത്വമെടുക്കും

കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ ബിജെപിയിലേക്ക്. ഇന്ന് രാവിലെ ഏവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ഹൈക്കോടതി ജസ്റ്റിസ് പദവി രാജിവച്ചിരുന്നു. പിന്നാലെയാണ് ബിജെപി പ്രവേശനം അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചത്. വരുന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കുന്ന ചടങ്ങിൽ പാർട്ടിയിൽ അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

“കഴിഞ്ഞ രണ്ടിലധികം വർഷക്കാലമായി വിവിധ വിഷയങ്ങളായിരുന്നു കൈകാര്യം ചെയ്തത്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ നടന്നിട്ടുള്ള വമ്പൻ അഴിമതിയെക്കുറിച്ചുള്ള ഗൗരവമേറിയ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന പല പ്രമുഖരും ഇന്ന് അഴിയ്ക്കുള്ളിലാണ്. തന്റെ മനസാക്ഷിയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ബിജെപിയിൽ ചേരുന്നത്.”- അഭിജിത് ഗംഗോപാധ്യായ പറഞ്ഞു

ഇന്ന് രാവിലെയാണ് ഗംഗോപാദ്ധ്യായ് രാജിക്കത്ത് രാഷ്ട്രപതിയ്ക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും കൈമാറിയത്. എന്നാൽ രാജിയ്ക്ക് പിന്നിലെ കാരണം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിരുന്നില്ല.

Related Articles

Latest Articles