Sunday, June 2, 2024
spot_img

നെടുങ്കണ്ടം കസ്റ്റഡി മരണം: മരിച്ചിട്ടാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി രാജ്കുമാറിന്റെ സഹതടവുകാരന്‍ സുനില്‍ രംഗത്തെത്തി. രാജ്കുമാറിനെ ജയിലിലേക്ക് കൊണ്ടു വന്നത് സ്ട്രക്ച്ചറില്‍ ആണെന്നും മരിച്ച ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും സുനില്‍ മാധ്യമങ്ങളോടു പറഞ്ഞു.

അവശനിലയിലാണ് രാജ്കുമാറിനെ ജയിലിലേക്ക് കൊണ്ടുവന്നത്. ജയിയില്‍ വച്ചും രാജ്കുമാറിനെ പൊലീസുകാര്‍ മര്‍ദ്ദിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ തെറി പറഞ്ഞു. ജയിലിലുണ്ടായിരുന്ന മൂന്നു ദിവസവും ഒരു തുള്ളി വെള്ളം പോലും രാജ്കുമാര്‍ കുടിച്ചില്ല . നെഞ്ചു വേദന എടുക്കുന്നുണ്ടെന്ന് കരഞ്ഞു പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ലെന്നും സുനില്‍ ആരോപിച്ചു

മറ്റു തടവുകാരും ഇക്കാര്യം തുറന്നുപറയുമെന്നും സുനില്‍ പറഞ്ഞു. മറ്റൊരു കേസില്‍ റിമാന്‍ഡിലായിരുന്ന സുനില്‍ വ്യാഴാഴ്ച ആണ്
ജാമ്യത്തില്‍ ഇറങ്ങിയത്. ജൂണ്‍ 17 മുതല്‍ 21 വരെയാണ് രാജ്കുമാര്‍ പീരുമേട് ജയിലില്‍ ഉണ്ടായിരുന്നത്.

Related Articles

Latest Articles