T10 League: Chris Gayle's 78 runs out of his 84 came through boundaries.
അബുദാബി: അബുദാബി ടി10 ക്രിക്കറ്റ് ലീഗില് ക്രിസ് ഗെയ്ലിന്റെ ബാറ്റിങ്
താണ്ഡവം. ലീഗില് 12 പന്തില് അര്ധ സെഞ്ച്വറി തികച്ച ഗെയ്ല് വെറും 22 പന്തില് 84 റണ്സാണ് അടിച്ച് കൂട്ടിയത്. 9 സിക്സും 6 ബൗണ്ടറിയും പറത്തിയ ഗെയ്ലിന്റെ സ്ട്രൈക്കറേറ്റ് 381.82 ആയിരുന്നു.
ഗെയ്ലിന്റെ വെടിക്കെട്ടിന്റെ ബലത്തില് മറാത്ത അറേബ്യന്സിനെതിരെ 9 വിക്കറ്റിന്റെ കൂറ്റന് ജയവും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത മറാത്ത നിശ്ചിത ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് 97 റണ്സാണ് നേടിയത്. അലിഷന് ഷറഫു (23 പന്തില് 33),മുഹമ്മദ് ഹഫീസ് (13 പന്തില് 20),ഷുഹൈബ് മാലിക് (9 പന്തില് 15) എന്നിവരാണ് മറാത്തയുടെ പ്രധാന സ്കോറര്മാര്. മറുപടിക്കിറങ്ങിയ അബുദാബിക്ക് പോള് സ്റ്റിര്ലിങ്ങിന്റെ (5 പന്തില് 11 ) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ജോ ക്ലാര്ക്ക് (6 പന്തില് 5) ഗെയ്ലിനൊപ്പം പുറത്താവാതെ നിന്നു. വെറും 5.3 ഓവറില് അബുദാബി വിജയം സ്വന്തമാക്കി.
ബാറ്റിങ് വിസ്ഫോടനത്തിന് പിന്നാലെ ടീം മെന്ററായ കുമാര് സംഗക്കാരയ്ക്കാണ് ഗെയ്ല് എല്ലാ ക്രഡിറ്റും നല്കിയത്. അറിവ് നേടുന്നതിന് അവസാനമില്ല. സംഗാ, നിങ്ങളാണ് ഇതിന് പിന്നില്, നിങ്ങളൊരു ഇതിഹാസമാണ്…ഗെയ്ല് വ്യക്തമാക്കി.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…