Friday, November 20, 2026

“സ്വന്തം രാജ്യത്തെ അപമാനിക്കുന്നത് തീവ്രവാദത്തിനു തുല്യം; വീര്‍ ദാസിനെതിരെ ഭീകരവാദ കുറ്റങ്ങൾ ചുമത്തണം”; തുറന്നടിച്ച് നിർമ്മാതാവ് അശോക് പണ്ഡിറ്റ്

ദില്ലി: നടന്‍ വീര്‍ ദാസിന്റെ രണ്ട് ഇന്ത്യ പരാമര്‍ശത്തില്‍ വിവാദം കത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് തരം ഇന്ത്യയുണ്ടെന്നും, ഒന്നില്‍ സ്ത്രീകളെ ആരാധിക്കുകയും മറ്റൊന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതുമാണെന്ന് വീര്‍ ദാസ് ഒരു പരിപാടിയില്‍ പരിഹസിച്ചിരുന്നു. ഇതിനെതിരെ ഇതില്‍ രൂക്ഷ വിമര്‍ശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. വീര്‍ ദാസ് ക്രിമിനലാണെന്ന് നടി കങ്കണ റനാവത്ത് തുറന്നടിച്ചു. എല്ലാ ഇന്ത്യക്കാരെയുമാണ് വീര്‍ ദാസ് ബലാത്സംഗ വീരന്മാരായി ചിത്രീകരിച്ചിരിക്കുന്നതെന്ന് കങ്കണതുറന്നടിച്ചു. നിങ്ങള്‍ ഇന്ത്യന്‍ പുരുഷന്‍മാരെ കൂട്ടബലാത്സംഗം ചെയ്യുന്നവരായി കാണുമ്പോള്‍ അത് വംശീയതയ്ക്കും ഇന്ത്യക്കാര്‍ക്കെതിരെയുള്ള മോശം കാഴ്ച്ചപ്പാടിനും പ്രചോദനമേകുകയാണെന്ന് കങ്കണ പറയുന്നു.

ഇപ്പോഴിതാ നിർമ്മാതാവ് അശോക് പണ്ഡിറ്റും താരത്തിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. “വിദേശത്ത് സ്വന്തം രാജ്യത്തെ അപമാനിച്ച് പറഞ്ഞത് തീവ്രവാദത്തിന് തുല്യമായ കാര്യമാണ്. ഭീകരർക്കെതിരെ എടുക്കുന്ന ഇല്ല നടപടികളും താരത്തിനെതിരെ എടുക്കണമെന്നും” അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം വീര്‍ ദാസിനെതിരെ നിരവധി പരാതികളും വന്നിരിക്കുകയാണ്. ഇന്ത്യയെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചെന്നാണ് കുറ്റപ്പെടുത്തല്‍. ഹൈക്കോടതി അഭിഭാഷകന്‍ അശുതോഷ് ദുബെയാണ് മുംബൈ പോലീസില്‍ പരാതി നല്‍കിയത്. മഹാരാഷ്ട്ര ബിജെപിയുടെ പാല്‍ഗര്‍ ജില്ലാ സമിതയുടെ ലീഗല്‍ അഡൈ്വസറാണ്. ദില്ലിയില്‍ നിന്നുള്ള ബിജെപി നേതാവും വീര്‍ ദാസിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles