പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അശ്ലീല പരാമർശം നടത്തിയ തമിഴ്നാട് ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്ത് പൊലീസ് . 294 (ബി ) വകുപ്പ് പ്രകാരം തൂത്തുക്കൂടി പൊലീസാണ് ഡിഎംകെ നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി.
തുച്ഛമായ വോട്ടുകൾ ലക്ഷ്യമിട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരെ രാധാകൃഷ്ണൻ അശ്ലീല പരാമർശം നടത്തിയത്. സേലത്ത് പ്രധാനമന്ത്രി കാമരാജിനെക്കുറിച്ച് സംസാരിച്ച കാര്യം പരാമർശിച്ചാണ് രാധാകൃഷ്ണൻ വെറുപ്പിന്റെ ഭാഷ ഉപയോഗിച്ചത്.പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് വഴിവെച്ചത്.
മന്ത്രിയുടെ പരാമർശത്തെ തടയാനോ ചോദ്യം ചെയ്യാനോ ശ്രമിക്കാതെയിരുന്ന കനിമൊഴിയുടെ മൗനവും വിമർശനങ്ങൾക്ക് വഴിവെച്ചു. സംഭവത്തിൽ അനിതാ രാധാകൃഷ്ണനും കനിമൊഴിക്കുമെതിരെ ബിജെപി തമിഴ്നാട് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…