കാത്തിപ്പിന് ശേഷം കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ സമ്പൂര്‍ണ പട്ടിക പൂർത്തിയായിരിക്കുകയാണ് . വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. ഇതോടെ വയനാട് ശരിക്കും വിഐപി മണ്ഡലമായി മാറി. രാഹുല്‍ ഗാന്ധിയും ആനി രാജയും കെ സുരേന്ദ്രനുമാണ് കളത്തില്‍.
കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ബിജെപി 16 ഇടത്താണ് മത്സരിക്കുന്നത്. നേരത്തെ 12 സീറ്റുകളില്‍ പ്രഖ്യാപിച്ചിരുന്നു. നാലിടത്താണ് ബാക്കി വച്ചിരുന്നത്. ഇന്നലെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും ബിജെപി പ്രഖ്യാപിച്ചു. കെഎസ് രാധാകൃഷ്ണന് എറണാകുളത്ത് ബിജെപി സ്ഥാനാര്‍ഥിയാകും. ടിഎന്‍ സരസു ആലത്തൂരിലും കൊല്ലത്ത് നടന് ജി കൃഷ്ണകുമാര്‍ മത്സരിക്കും.വയനാട്ടില്‍ എപി അബ്ദുള്ളക്കുട്ടിയെ ബിജെപി സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ കെ സുരേന്ദ്രനെ പ്രഖ്യാപിച്ച് ബിജെപി ആ സർപ്രൈസ് അവസാനിപ്പിക്കുകയായിരുന്നു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…