Wednesday, May 1, 2024
spot_img

ജെഎൻയു ക്യാമ്പസിനുള്ളിലെ നിറഞ്ഞ സദസിൽ ‘കേരളാ സ്റ്റോറീസ്’ പ്രത്യേക പ്രദർശനമൊരുക്കി എബിവിപി; നനഞ്ഞ പടക്കമായി എസ്എഫ്ഐ പ്രതിഷേധം

ദില്ലി : ദില്ലിയിൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) എബിവിപിയുടെ നേതൃത്വത്തിൽ നടത്തിയ കേരള സ്റ്റോറീസ് പ്രത്യേക പ്രദർശനം വൻ വിജയം. ഇന്ന് വൈകുന്നേരം 4 മണിയോടെ ആരംഭിച്ച പ്രദർശനത്തിന് നിറഞ്ഞ സദസ്സാണ് സാക്ഷ്യം വഹിച്ചത്. പ്രദർശനത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധവുമായി മുന്നോട്ട് വന്നെങ്കിലും പ്രദർശനത്തെ അത് ബാധിച്ചില്ല.

സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ മേയ് അഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്. കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം.

വിവാദം ആളിപ്പടരുന്നതിനിടെ ഇന്നലെ ചിത്രത്തിന് സെൻസർ ബോർഡിന്റെ പ്രദര്‍ശാനുമതി ലഭിച്ചിരുന്നു ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൻറെ നിര്‍മാതാവ് വിപുൽ അമൃത്‌ലാൽ ഷായാണ് ഇക്കാര്യം പുറത്തുവിട്ടത്. പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്.

തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്ഥാൻ വഴി അമേരിക്കയും നല്‍കുന്നു, ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങള്‍ നീക്കം ചെയ്യേണ്ടവയിൽ ഉൾപ്പെടുന്നു. മാത്രവുമല്ല, ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്’ പാര്‍ട്ടിയില്‍നിന്ന് ‘ഇന്ത്യന്‍’ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു. തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചു. ഈ സിനിമയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട ഏറ്റവും നീളമേറിയ രംഗവും ഇതാണ്‌.

Related Articles

Latest Articles