Monday, January 12, 2026

തീര്‍ത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് 22 പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുമായി പോയിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. ബസില്‍ 40 പേരാണുണ്ടായിരുന്നത്. തീര്‍ത്ഥാടകരെല്ലാവരും യമുനോത്രിയിലേക്ക് പോകുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ദംതയില്‍ യമുനോത്രി ദേശീയ പാതിയിലാണ് അപകടമുണ്ടായത്.

യാത്രക്കാര്‍ എല്ലാവരും മധ്യപ്രദേശില്‍ നിന്നുള്ളവരാണെന്നാണ് വിവരം. ആറ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 200 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പോലീസും എസ്ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തില്‍ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി.

Related Articles

Latest Articles