Saturday, September 19, 2026

തീര്‍ത്ഥാടനത്തിന് പോയ നാല് മലയാളികള്‍ വാഹനാപകത്തില്‍ മരിച്ചു

തമിഴ്‌നാട്: തമിഴ്‌നാട്ടിലെ ദിണ്ടിഗലിന് സമീപം വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കുറ്റിപ്പുറം പേരശന്നൂര്‍ സ്വദേശികളായ അമ്മയും രണ്ടു മക്കളും അടക്കമുള്ളവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് വാടിപെട്ടിയിലായിരുന്നു അപകടം. ഏര്‍വാടി തീര്‍ഥാടനത്തിനു പോയ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. റസീന മക്കളായ ഫസലുദ്ദീന്‍, ഷഹാന പുല്ലാട് സ്വദേശി ഹിളര്‍ എന്നിവരാണ് മരിച്ചത്.

Related Articles

Latest Articles