Thursday, December 18, 2025

ഝാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ വിനോദസഞ്ചാര മേഖലയായ ദിയോഗറില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ദിയോഗറിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തുള്ള ത്രികുത് പഹറില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ കാറുകളാണ് കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്.

അപകടത്തിൽ റോപ്‌വേയിലുണ്ടായിരുന്ന 12 ട്രോളികളിലായി 70 പേര്‍ കുടുങ്ങിക്കിടക്കുകയാണ്.നിലവിൽ ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തിലേറെപ്പേര്‍ക്ക് ഗുരുതരമായി പരുക്കേട്ടുണ്ട്.

Related Articles

Latest Articles