Sunday, January 11, 2026

വിനോദയാത്ര പോയ ബസ് അപകടത്തിൽ പ്പെട്ടു; കാറിന് മുകളിലേക്ക് ബസ് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍: ആമ്പല്ലൂർ ദേശീയ പാതയിൽ ബസ് അപകടത്തിൽ പ്പെട്ടു. കാറിന് മുകളിലേക്ക് ബസ് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. കാസര്‍കോട് നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസും മൂര്‍ക്കനാട് നിന്നും തൊടുപുഴയിലേക്ക് പോയ കാറുമാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് വന്ന ടൂറിസ്റ്റ് ബസ് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പുറകില്‍ ഇടിച്ച് മറിയുകയായിരുന്നു. ബസ് യാത്രക്കാർക്കാണ് പരിക്കേറ്റത്. കാറിന്‍റെ പിന്‍സീറ്റില്‍ യാത്രക്കാരില്ലായിരുന്നു. അതുകൊണ്ടു തന്നെ വൻ ദുരന്തം ഒഴിവായി.

വേഗതയിൽ വരുകയായിരുന്ന ബസ് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുതുക്കാട് പോലീസും അഗ്നിരക്ഷാസേനയും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Related Articles

Latest Articles