Saturday, January 10, 2026

മധ്യപ്രദേശില്‍ വൻ വാഹനാപകടം; കുഞ്ഞടക്കം 7 മരണം, 5 പേര്‍ക്ക് പരിക്ക്

മധ്യപ്രദേശ്: ചിന്ദ്വാര ജില്ലയില്‍ വന്‍ വാഹനാപകടം. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വാഹനമാണ് അപകടത്തിലായത്. അപകടത്തിൽ കുട്ടി ഉള്‍പ്പെടെ 7 പേര്‍ അപകടത്തില്‍ മരണപെട്ടു.

മൊദാമാവ് ഗ്രാമത്തില്‍ രാത്രി രണ്ട് മണിയോടെയാണ് സംഭവം നടന്നത്. വാഹനം റോഡരികിലെ കിണറ്റിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

മൊഹ്‌ഖേദിലെ കൊദാമാവ് ഗ്രാമത്തില്‍ വിവാഹ ചടങ്ങിന് പങ്കെടുക്കാന്‍ പോകവെയാണ് അപകടം നടന്നത്. കുട്ടികള്‍ ഉള്‍പ്പെടെ 12 യാത്രക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മുന്നില്‍ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരനെ വെട്ടിച്ചു മാറുന്നതിനിടെ കാര്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles