Saturday, September 26, 2026

ദു​ബാ​യ് ബ​സ് അ​പ​ക​ടം: മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ചെ​ല​വ് കേ​ന്ദ്രം വ​ഹി​ക്കു​മെ​ന്ന് ​മ​ന്ത്രി മു​ര​ളീ​ധ​ര​ന്‍

ദു​ബാ​യ്: ദു​ബാ​യ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് റോ​ഡി​ലു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ചെ​ല​വ് പൂ​ര്‍​ണ​മാ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. എ​ട്ടു മ​ല​യാ​ളി​ക​ളു​ള്‍​പ്പെ​ടെ 17 പേ​രാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ല്‍ 12 പേ​ര്‍ ഇ​ന്ത്യ​ക്കാ​രാ​ണ്.

കോ​ട്ട​യം പാ​ന്പാ​ടി സ്വ​ദേ​ശി വി​മ​ല്‍ കാ​ര്‍​ത്തി​കേ​യ​ന്‍ (അ​പ്പു-35), ത​ല​ശേ​രി ചേ​റ്റം​കു​ന്നി​ന​ടു​ത്ത സ​റീ​നാ​സി​ലെ എ.​ടി. ഉ​മ്മ​ര്‍ (65), മ​ക​ന്‍ ന​ബീ​ല്‍ ഉ​മ്മ​ര്‍ (21),ദു​ബാ​യി​ലെ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നാ​യ തൃ​ശൂ​ര്‍ ത​ളി​ക്കു​ളം സ്വ​ദേ​ശി ജ​മാ​ലു​ദ്ദീ​ന്‍(47), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ദീ​പ​കു​മാ​ര്‍(40), വാ​സു​ദേ​വ​ന്‍ വി​ഷ്ണു​ദാ​സ്, തൃ​ശൂ​ര്‍ ചെ​മ്പൂക്കാ​വ് സ്വ​ദേ​ശി കി​ര​ണ്‍ ജോ​ണി(25), ക​ണ്ണൂ​ര്‍ മൊ​റാ​ഴ സ്വ​ദേ​ശി രാ​ജ​ന്‍ പു​തി​യ​പു​ര​യി​ല്‍(49) എ​ന്നി​വ​രാ​ണു മ​രി​ച്ച മ​ല​യാ​ളി​ക​ള്‍. ഒ​മാ​നി​ലെ മ​സ്ക​റ്റി​ല്‍​നി​ന്നു ദു​ബാ​യി​ലേ​ക്കു വ​ന്ന ബ​സാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം യു​എ​ഇ സ​മ​യം 5.40ന് ​ദു​ബാ​യി​ലെ റാ​ഷി​ദി​യ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​ത്ത് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബ​സു​ക​ള്‍​ക്കും വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കും പ്ര​വേ​ശ​ന​മി​ല്ലാ​ത്ത റോ​ഡി​ല്‍ ഹൈ​റ്റ് ബാ​രി​യ​റി​ല്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

Related Articles

Latest Articles