Thursday, September 24, 2026

കാ​റും മി​നി ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച്‌ അപകടം; ര​ണ്ടുപേ​ര്‍​ക്ക് പ​രി​ക്ക്

അമ്പലപ്പുഴ: കാ​റും മി​നി ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച്‌ ഉണ്ടായ അപകടത്തില്‍ ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്ക്. കാ​ര്‍ യാത്രി​ക​ന്‍ വ​ണ്ടാ​നം വെ​ളു​ത്തേ​ട​ത്ത് കു​ഞ്ഞു​മോ​ന്‍(51), ടി​പ്പ​ര്‍ ക്ലീ​ന​ര്‍ ബം​ഗാ​ള്‍ സ്വ​ദേ​ശി യാ​സി​ല്‍(30) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ദേ​ശീ​യ​പാ​ത​യി​ല്‍ ചൊവ്വാഴ്ച ഉ​ച്ച​യ്ക്ക് 12ഓടെയായിരുന്നു അ​പ​ക​ടം നടന്നത്. പ​രി​ക്കേ​റ്റ​വ​രെ പു​ന്ന​പ്ര പോലീസും നാ​ട്ടു​കാ​രും ചേര്‍​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ജൈ​വ​വ​ളം നി​റ​ച്ച
ചാ​ക്കു​ക​ള്‍ കേറ്റിവന്ന ടി​പ്പ​റാണ് മ​റി​ഞ്ഞത്. തുടർന്നുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ചാ​ക്കു​ക​ള്‍ റോ​ഡി​ല്‍ ചി​ത​റുകയും ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടുകയുമുണ്ടായി.

ആ​ല​പ്പു​ഴ​യി​ല്‍ ​നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​യും ന​ട്ടു​കാ​രും ചേ​ര്‍​ന്ന് ജൈ​വ​വ​ളം നി​റ​ച്ച ചാ​ക്കു​ക​ള്‍ നീ​ക്കം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചത്. പി​ന്നീ​ട് ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച്‌ ടി​പ്പ​ര്‍ റോ​ഡി​ന്‍റെ അ​രി​കി​ലേ​ക്കു മാ​റ്റുകയാണ് ചെയ്തത്.

Related Articles

Latest Articles