Thursday, January 1, 2026

വാഹനാപകടം ; ഇടുക്കിയിൽ നിയന്ത്രണം വിട്ട വാഹനം കിണറ്റിൽ വീണു ; ആളപകടമില്ല

 

ഇടുക്കി : സേനാപതി മാങ്ങാത്തൊട്ടിയിൽ നിയന്ത്രണം വിട്ട വാഹനം കിണറ്റിൽ വീണു. മങ്ങാതൊട്ടി വില്ലേജ് ഒഫീസിനു സമീപത്താണ് സംഭവം. അലക്കുന്നേൽ ഗോപിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് വാഹനം വീണത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. മാങ്ങാത്തൊട്ടി സ്വദേശി ചെരുവിൽ പ്രിൻസിന്റെ വാഹനമാണ് നിയന്ത്രണം വിട്ട് കിണറ്റിൽ വീണത്. പ്രിൻസ് മാത്രമാണ് വാഹനത്തിൽ ഉണ്ടയിരുന്നത്. പരിക്കുകളൊന്നുമില്ലാതെ പ്രിൻസ് രക്ഷപ്പെട്ടു

Related Articles

Latest Articles