Friday, January 9, 2026

പാലക്കാട് ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം, രണ്ട് മരണം

പാലക്കാട്: പാലക്കാട് മുടപ്പല്ലൂരിൽ വാഹനാപകടം. ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്ക്. ആലപ്പുഴ അർത്തുങ്കൽ സ്വദേശികളായ റോസ്‌ലി, പൈലി എന്നിവരാണ് മരിച്ചത്.

ഉച്ചയോടെയായിരുന്നു അപകടം. തിരുവല്ലയിൽ നിന്ന് പഴനിയിലേക്ക് പോകുന്ന ബസും തൃശൂർ ഭാഗത്തേക്ക് പോകാനായി നിർത്തിയിട്ടിരുന്ന ട്രാവലറുമാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Related Articles

Latest Articles