കൊട്ടാരക്കര: കൊട്ടാരക്കര പനവേലില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. പന്തളം കൂരമ്പാല സ്വദേശികളായ നാസര്‍, ഭാര്യ സാജില എന്നിവരാണ് മരിച്ചത്. ഇവരുടെ മകള്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ വന്ന കാര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പുറത്തു വന്നിട്ടുണ്ട്. കാര്‍ വെട്ടിപൊളിച്ചാണ് ഒരു മൃതദേഹം പുറത്തെടുത്തത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

