കോഴിക്കോട് നടന്ന ലൗ ജിഹാദ് കേസ് കെട്ടിച്ചമച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍റെ പൊറാട്ട് നാടകം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ചാനലിലെ പ്രതിവാര പരിപാടിയായ മലബാര്‍ മാന്വലിലായിരുന്നു അവതാരകനായ സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ഷാജഹാന്‍ കാളിയത്ത് ലൗജിഹാദിനെ വെള്ളപൂശുന്ന വിധം പരിപാടി അവതരിപ്പിച്ചത്. ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പീഢനത്തിന് ഇരയാക്കി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ച സംഭവത്തില്‍ ന്യൂനപക്ഷവിഭാഗക്കാരനായ പ്രതിയെ ന്യായീകരിക്കുന്ന വാദമാണ് ഷാജഹാന്‍ കാളിയത്ത് ഉന്നയിക്കുന്നത്.
പ്രണയത്തിന്‍റെ മറവില്‍ ഉള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ പരിശുദ്ധ പ്രണയമായാണ് അവതാരകന്‍ അവതരിപ്പിക്കുന്നത്. സുഡാപ്പികളെ കവച്ച് വെക്കുന്ന പ്രകടനമാണ് മലബാര്‍ മാന്വലിന്‍റെ അവതാരകന്‍ നടത്തിയതെന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല. ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച സംഭവം പരിശുദ്ധപ്രണയമാണെന്ന് ,ഷാജഹാന്‍ കാളിയത്ത് ആവര്‍ത്തിക്കുന്പോള്‍ ഒരു ചോദ്യമുണ്ട്- ആ പെണ്‍കുട്ടിക്ക് നഷ്ടപ്പെട്ട അവരുടെ മാനം തിരികെ നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്നതാണ് ആ ചോദ്യം.
അഥവാ അവരുടേത് പരിശുദ്ധ പ്രണയം എന്ന് തന്നെയിരിക്കട്ടെ എന്തിന് ആ പെണ്‍കുട്ടിയോട് മതം മാറാന്‍ ആവശ്യപ്പെടണം?
ജ്യൂസില്‍മയക്കുമരുന്ന് നല്‍കി പീഢിപ്പിച്ച ശേഷം പാര്‍ക്കിലെ പിന്‍ഭാഗത്തെ മുറിയില്‍ അവളെ അവന്‍ ഉപേക്ഷിച്ചുപോയി.
തന്‍റെ എല്ലാം നഷ്ടമായെന്ന് ഉറപ്പായ അവള്‍ പ്രതിയോട് ചോദിക്കുന്നു,
അവനെ പ്രതിയെന്ന് വിളിക്കുന്നതില്‍ ഷാജഹാന്‍ കാളിയത്ത് സാറിന് വിഷമം ഉണ്ടെങ്കില്‍ അല്‍പനേരത്തേക്ക് പൊറുക്കുക.
പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ അവളുടെ ശരീരത്തില്‍ തൊടുന്നവന്‍ പ്രതിയാണ്. നിസ്സഹായയായ അവള്‍ പ്രതിയോട് പറഞ്ഞത് എന്നെ ഒന്ന് കൊന്ന് തരൂ, അല്ലെങ്കില്‍ എന്നെ സ്വീകരിക്കൂവെന്നായിരുന്നു. പക്ഷെ പ്രതി പറയുന്നു ഞാന്‍ നിന്നെ സ്വീകരിക്കാം പക്ഷെ മതം മാറണം എന്ന്. പ്രിയപ്പെട്ട ഷാജഹാന്‍ കാളിയത്ത്, ഇതിന് ലൗജിഹാദ് എന്നല്ലാതെ വേറെ എന്ത് പേരിട്ട് വിളിക്കണം
ഇതാണോ ഏഷ്യാനെറ്റ് ചാനലിലെ സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആയ താങ്കള്‍ പറയുന്ന പരിശുദ്ധ പ്രണയം ?
പിന്നെ പ്രതിയുടെ സ്വഭാവസര്‍ട്ടിഫിക്കറ്റുമായി ചില നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
ഈ മാന്യന്മാരുടെ വീട്ടിലെ പെണ്‍കുട്ടികള്‍ക്കാണ് ഈ ഗതി വന്നിരുന്നെങ്കില്‍ പ്രതിയെ ന്യായീകരിക്കാന്‍ അവര്‍ കൂട്ടുനില്‍ക്കുമായിരുന്നോ?
പിന്നെ പറയാന്‍ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്-താങ്കള്‍ സൂചിപ്പിച്ചല്ലോ കാഞ്ചനമാല-മൊയ്തീന്‍ പ്രണയത്തെ കുറിച്ച്
അത് പരിശുദ്ധ പ്രണയംതന്നെയാണ്. എന്നാല്‍ കാഞ്ചനമാലയോട് മതം മാറണമെന്ന് മൊയ്തീന്‍ ആവശ്യപ്പെട്ടതായി ഒരു രേഖകളിലും പറയുന്നില്ല
മൊയ്തീന്‍റെ ഓര്‍മകളുമായി കാഞ്ചനമാല ഇന്നും ജീവിക്കുന്നുമുണ്ട്. കോഴിക്കോട്ടുകാരനായ ഏഷ്യാനെറ്റ് ചാനലിലെ സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ക്ക് ഇതാരും പറഞ്ഞുതരേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
മറ്റൊരു കാര്യം കോഴിക്കോട് ക്രിസ്ത്യന്‍ പെണ്‍കുട്ടിപീഢനത്തിന് ഇരയായെന്ന് സംഘപരിവാര്‍ സംഘടനകളാണ് പൊതുസമൂഹത്തെ അറിയിച്ചതെന്നായിരുന്നു.
ഷാജഹാന്‍ വാദിക്കുന്നത് സംഘപരിവാറാണ് ആ പരിശുദ്ധ പ്രണയത്തില്‍ മതം കലര്‍ത്തിയതെന്നാണ്. പ്രതിക്ക് ക്ലീന്‍സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയും ബാക്കിയുള്ളതെല്ലാം ഹൈന്ദവസംഘടനകള്‍ ഗൂഢ ലക്ഷ്യത്തോടെ മെനഞ്ഞെടുക്കുന്ന കഥകളാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയുമാണ് ഇദ്ദേഹം.
മകളേ നീയൊരു മുസ്ലീമായിരുന്നെങ്കില്‍ നിന്‍റെ വാക്കുകള്‍ക്കായി ഇവിടത്തെ മാമാ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യൂ നില്‍ക്കുമായിരുന്നു. വാചകക്കസര്‍ത്തുകളും ലൈവ് ഒ.ബി വാനുകളുമായി മാധ്യമപ്രവര്‍ത്തകര്‍ തകര്‍ത്താടുമായിരുന്നു. ഷാജഹാന്‍ ഒരുപക്ഷെ പൊട്ടിക്കരയുമായിരുന്നു. പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തുമായിരുന്നു.. അത്രേയേ സമൂഹത്തിന് പറയാനുള്ളൂ. ഇതൊക്കെയാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന ആരോപണങ്ങള്‍.
ഏഷ്യാനെറ്റിന്‍റെ പ്രതിവാര പരിപാടിയായ മലബാര്‍ മാന്വലിനെതിരെയും അവതാരകന്‍ ഷാജഹാനെതിരെയും അതിരൂക്ഷ വിമര്‍ശനവുമായി ബി ജെ പി നേതാവ് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട്. ഇതാണ് ഷെയർ ചെയ്യേണ്ടത് ഓരോ സ്ത്രീയിലും എത്തട്ടെ…ഏഷ്യാനെറ്റിന്റ കൂട്ടിക്കൊടുപ്പ്..എന്ന ആമുഖത്തോടെയാണ് അലി അക്ബറിന്‍റെ കുറിപ്പ്. പയ്യന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയും ബാക്കിയുള്ളതെല്ലാം ക്രൈസ്തവ സംഘടനകള്‍ ഗൂഡ ലക്ഷ്യത്തോടെ മെനഞ്ഞെടുക്കുന്ന കഥകളാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ഇദ്ദേഹമെന്ന് അലി അക്ബര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു..
ഒരു പെൺകുട്ടി 164 പ്രകാരം മൊഴി നൽകിയാൽ അതിനെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് സുപ്രീം കോടതി അവകാശം നൽകിയിട്ടുണ്ടോയെന്നും അലി അക്ബര്‍ ഷാജഹാന്‍ കാളിയത്തിനോട് ചോദിക്കുന്നു. എന്തുതന്നെസംഭവിച്ചാലും താൻ ഇരയോടൊപ്പം ഉണ്ടാവുമെന്നും അഭിമാനമുള്ളവർ പ്രതികരിക്കണമെന്നും അലി അക്ബര്‍ തന്‍റെ കുറിപ്പിലൂടെ അഭ്യര്‍ത്ഥിക്കുന്നു. അനവധി പേര്‍ അലി അക്ബറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. നിരവധി പേര്‍ ഈ പോസ്റ്റ് ഷെയറും ചെയ്തിട്ടുണ്ട്.

