Monday, June 17, 2024
spot_img

മലപ്പുറം തിരൂരങ്ങാടിയിൽ വാഹനാപകടം: അപകടത്തിൽ 2മരണം, അപകടം പിക്കപ്പ് ലോറി ബൈക്കിൽ ഇടിച്ച്

മലപ്പുറം : മലപ്പുറം തിരൂരങ്ങാടി വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് മരണം. വേങ്ങര സ്വദേശി അബ്ദുള്ള കോയ, ബാലുശ്ശേരി സ്വദേശി ഫായിസ് അമീൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ പിക്കപ്പ് ലോറി ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

അതേസമയം, ഇന്നലെ കോഴിക്കോടിൽ ബൈക്ക് ബസിൽ ഇടിച്ചതിനെ തുടർന്ന് റോഡിലേക്കു തെറിച്ചുവീണ യുവാക്കളുടെ ദേഹത്ത് ട്രെയിലർ ലോറി കയറി ഇരുവരും തൽക്ഷണം മരണപ്പെട്ടു. താമരശ്ശേരി കുടുക്കിലുമ്മാരം കാരക്കുന്നുമ്മലിൽ വാടകയ്ക്ക് താമസിക്കുന്ന രഘുവിന്‍റെ മകൻ പൗലോസ് (19), താമരശ്ശേരി കാരാടി ആലിക്കുന്നുമ്മൽ ബിജുവിന്‍റെ മകൻ യദുകൃഷ്ണ (18) എന്നിവരാണ് മരിച്ചത്.

കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ താമരശേരി ചാലക്കരയിൽ തിങ്കളാഴ്ച സന്ധ്യയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ബാലുശേരി ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കളുടെ ബൈക്ക് എതിർ ദിശയിൽ വന്ന സ്വകാര്യബസിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ഉൾപ്പെടെ റോഡിലേക്കു തെറിച്ചുവീണ ഇരുവരും പിന്നാലെ വന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ ട്രെയിലറിനടിയിൽപ്പെട്ടു തൽക്ഷണം മരിക്കുകയും ചെയ്തു.

Related Articles

Latest Articles