Wednesday, September 30, 2026

മരണത്തിലും ഒന്നിച്ച് പ്രിയകൂട്ടുകാർ; നാടിനെ കണ്ണീരിലാഴ്ത്തി ആലപ്പുഴ ദേശീയപാതയിലെ വാഹനാപകടം; മരിച്ചതിൽ മൂന്നുപേർ തിരുവനന്തപുരം പെരുങ്കടവിള സ്വദേശികൾ

ആലപ്പുഴ: ഇന്ന് പുലർച്ചെ ആലപ്പുഴ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാക്കൾ ഉറ്റ സുഹൃത്തുക്കൾ. ഇതിൽ മൂന്നുപേർ ഒരേ നാട്ടുകാരാണ്. തിരുവനന്തപുരം പെരുങ്കടവിള സ്വദേശികളായ മനു മോഹൻ (24) പ്രസാദ് (24) ഷിജിൻ ദാസ് (24) എന്നിവരാണ് നാടിനെ ദുഖത്തിലായി മരണത്തിലേക്ക് ഒരുമിച്ച് നടന്നകന്നത്. കാർ അമിത വേഗതയിലായിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം മറ്റു നടപടികൾ സ്വീകരിക്കും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങള്‍ പരിശോധിക്കുകയാണ്.

അപകടത്തിൽ അഞ്ച് പേരാണ് മരിച്ചത്. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ്, ഷിജു ദാസ് ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവ‍ർ ഐഎസ്ആ‍ര്‍ഒ ക്യാന്റീനിലെ ജീവനക്കാരാണ്. നാലുപേ‍ർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

Related Articles

Latest Articles