പാലക്കാട്: പാലക്കാട് നഗരത്തില്‍ ലോറിയില്‍ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ചുമട്ടുതൊഴിലാളി മരിച്ചു. CITU തൊഴിലാളിയായ നരിക്കുത്തി സ്വദേശി മൊയ്തീൻകുട്ടിയാണ് മരിച്ചത്.
പാലക്കാട് നഗരത്തിലെ ഗ്ലാസ് വില്‍പ്പന ശാലയിലേക്ക് കൊണ്ടുവന്ന ചില്ലുപാളികള്‍ തൊഴിലാളികൾ ഇറക്കുന്നതിനിടെയാണ് അപകടം നടന്നത്. പിന്നാലെ വലിയ ഗ്ലാസ് പാളി ഇറക്കുന്നതിനിടെ ചില്ല് ചെരിഞ്ഞ് വീഴുകയായിരുന്നു.
ചില്ലിനിടയിൽ കുടുങ്ങിയാണ് മൊയ്തീൻകുട്ടി മരിച്ചത്. ഉടനെ തന്നെ നാട്ടുകാരും മറ്റു തൊഴിലാളികളും ചില്ലിനിടയിൽ നിന്ന് മൊയ്തീൻകുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

