Monday, December 22, 2025

ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; യുവാവിന് ദാരുണാന്ത്യം

പെരുമ്പാവൂർ : വീട്ടുമുറ്റത്തെ കിണറിന്റെ പടവിലിരുന്ന് ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിലേക്ക് വഴുതി വീണ യുവാവു മരിച്ചു. ഐമുറി മദ്രാസ് കവല വാഴയിൽ വീട്ടിൽ മനീഷാണ് (മനു–35) മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.

ഭാര്യ ഒരാഴ്ചയായി അവരുടെ വീട്ടിലായിരുന്നു. സംസാരത്തിനിടെ ഫോൺ പെട്ടെന്ന് കട്ടായി.തുടർന്ന് ഭാര്യ പല പ്രാവശ്യം വിളിച്ചിട്ടും ഫോണിൽ ലഭിക്കാത്തതിനെത്തുടർന്ന് ഭാര്യ അയൽവാസികളെ വിവരം അറിയിച്ചു. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിലാണു മനീഷിനെ കിണറ്റിൽ വീണ നിലയിൽ കണ്ടത്. ആലുവ – കോതമംഗലം റൂട്ടിലോടുന്ന ബസിലെ ഡ്രൈവറാണ്.

Related Articles

Latest Articles