Tuesday, December 23, 2025

നായാട്ടിനിടെ അബദ്ധത്തിൽ വെടി പൊട്ടി; കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു

കണ്ണൂർ: കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. കഴിഞ്ഞ രാത്രിയിലാണ് സംഭവമുണ്ടായത്.

കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. നായാട്ടിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതാണ് മരണകാരണമെന്ന് സുഹൃത്തുക്കൾ നൽകിയ മൊഴി. പയ്യാവൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles