മസ്‌കിന്റെ അസാധാരണ നടപടികൾ കണ്ട് നിൽക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹാഷ് ടാഗിന്റെ ഉപജ്ഞാതാവ് ട്വിറ്ററിനോട് ബൈ പറഞ്ഞു.ട്വിറ്റർ ഏറ്റെടുത്ത ശേഷം നിരവധി മാറ്റങ്ങളാണ് ട്വിറ്ററിൽ കൊണ്ട് വന്നത്.ട്വിറ്ററിനെതിരെ പലരും രംഗത്ത് വന്നു.ഇപ്പോൾ ബ്ലൂ ടിക് എടുത്ത് കളഞ്ഞ് അസാധാരണമായ നടപടിയുമായാണ് മസ്ക് രംഗത്ത് എത്തിയിരിക്കുന്നത്.മസ്കിന്റെ പുതിയ തീരുമാനമാണ് ഹാഷ് ടാഗിന്റെ ഉപജ്ഞാതാവായ ക്രിസിനെ ട്വിറ്ററിൽ നിന്ന് പുറത്തുപോവാൻ പ്രേരിപ്പിച്ചത്.
ഹാഷ്ടാഗിന്‍റെ സാധ്യത കൂടുതൽ പ്രയോജനപ്പെടുത്തുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോം ട്വിറ്ററാണ്. ഹാഷ് ടാഗ് ക്യാമ്പയിനുകൾക്ക് ട്വിറ്റർ വേദിയാകാനും കാരണമതാണ്. മസ്കിന്റെ പുതിയ തീരുമാനമാണ് ക്രിസിനെ ട്വിറ്ററിൽ നിന്ന് പുറത്തുപോവാൻ പ്രേരിപ്പിച്ചത്. ലെഗസി ബ്ലൂ ബാഡ്ജുകൾ നീക്കം ചെയ്യാനുള്ള മസ്കിന്റെ തീരുമാനം ചർച്ചയായിരിക്കുകയാണ് ഇപ്പോൾ. ഇത് തന്നെയാണ് ക്രിസിന്റെ ഇറങ്ങിപ്പോക്കിന് പിന്നിലുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

