കോട്ടയം : ഭാര്യയും ഭര്ത്താവും കുഞ്ഞും സഞ്ചരിച്ചിരുന്ന കാറിലേക്ക് അതിക്രമിച്ചുകയറി, വാഹനമോടിച്ച് അപകടം. കോട്ടയത്ത് ചോറ്റാനിക്കരയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ഭര്ത്താവ് പുറത്തുപോയ സമയമാണ് മദ്യ ലഹരിയിലായിരുന്ന മധ്യവയ്സകൻ കാറിലേക്ക് അതിക്രമിച്ച് കയറി വാഹനമോടിച്ചത്.
ആഷ്ലി എന്ന് പേരായ മധ്യവയസ്കൻ സമീപത്തെ ബാറിൽ നിന്ന് മദ്യപിച്ച് ഇറങ്ങി വന്നു. ഭര്ത്താവ് ശ്രീജിത്ത് ഭക്ഷണം വാങ്ങാൻ തട്ടുകടയിൽ പോയ സമയം എഞ്ചിൻ ഓഫ് ചെയ്യാതെ നിര്ത്തിയിട്ടിരുന്ന കാറിലേക്ക് ഇയാൾ അതിക്രമിച്ചുകയറി. യുവതിയും കുഞ്ഞും കാറിൽ ഉണ്ടായിരുന്നു. ഡ്രൈവിംഗ് സീറ്റിലിരുന്ന കുഞ്ഞിനെ അപ്പുറത്തിരുന്ന അമ്മയുടെ കൈയ്യിലേക്ക് നൽകി ഇയാൾ കാര് ഓടിച്ചു. ശ്രീജിത്തിന്റെ ഭാര്യ കീര്ത്തന ബഹളം വച്ചെങ്കിലും ആഷ്ലി വാഹനം നിര്ത്തിയില്ല.
500 മീറ്ററോളം നീങ്ങി ഒരു ട്രാൻസ്ഫോമറിൽ ഇടിച്ചാണ് വാഹനം നിന്നത്. ട്രാൻസ്ഫോമറിലിടിക്കുന്നതിന് മുമ്പ് ഒരു ചായക്കടയിലും വാഹനം ഇടിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും നിസ്സാരപരിക്ക് മാത്രമാണ് ഉണ്ടായതെന്നും എയര് ബാഗാണ് ഇവരെ രക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…