Saturday, April 27, 2024
spot_img

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ച സംഭവം ;പ്രതിയും ആശുപത്രി അറ്റൻഡറുമായ വടകര സ്വദേശി പിടിയിൽ

കോഴിക്കോട് :കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞിറങ്ങി അബോധാവസ്ഥയിൽ കിടക്കുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിപിടിയിൽ.വടകര മയ്യന്നൂർ സ്വദേശി ശശിധരനാണ് പിടിയിലായത്. മെഡിക്കൽ കോളേജിലെ അറ്റൻഡറാണ് പ്രതി.രണ്ടു ദിവസം മുൻപാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി അതിക്രമത്തിന് ഇരയായത്. മറ്റൊരു രോഗിയെ പരിചരിക്കാൻ ജീവനക്കാർ പോയ സമയത്തായിരുന്നു അറ്റൻഡർ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അർദ്ധബോധാവസ്ഥയായതിനാൽ യുവതിക്ക് പ്രതികരിക്കാനായില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles