Monday, May 20, 2024
spot_img

ഇതാൻടാ പോലീസ് ,ആറ് വയസുകാരിയെ പീഡ‍ിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ ഐപിഎസ് ഓഫീസർ വെടിവച്ച് വീഴ്ത്തി;അഭിനന്ദന പ്രവാഹവുമായി സാമൂഹ്യ മാധ്യമങ്ങൾ

ലക്നൗ: ആറു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ ഐപിഎസ് ഓഫീസര്‍ വെടിവച്ച് വീഴ്ത്തി.ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സംഭവം നടന്നത്. എസ് പി അജയ്പാല്‍ ശര്‍മ്മയാണ് രക്ഷപ്പെട്ടോടിയ പ്രതിയെ വെടിവെച്ചിട്ടത്.

ആറ് വയസുകാരിയെ പീഡിപ്പിച്ചത് പെണ്‍കുട്ടിയുടെ സമീപവാസിയായ നാസില്‍ എന്ന ആളാണെന്ന് വ്യക്തമായതോടെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസിനെ കണ്ട ഇയാള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും പിന്നീട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ അജയ്പാല്‍ പ്രതിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

പ്രതിയുടെ മുട്ടിന് താഴെ പൊലീസ് ഓഫീസര്‍ മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒടുവില്‍ പിടികൂടിയ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്പിയുടെ ധീരമായ നടപടിക്ക് വൻ കൈയടിയാണ് സോഷ്യൽ മീഡിയ നൽകിയിരിക്കുന്നത്

Related Articles

Latest Articles