Sunday, May 5, 2024
spot_img

നിർഭയ കേസ്; വധ ശിക്ഷ തടയാനുള്ള ശ്രമങ്ങൾ പ്രതികൾ ആരംഭിച്ചു

നിർഭയ കേസിൽ ജനുവരി 22 ന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ തടയാൻ നിയമ മാർത്തിലുള്ള ശ്രമങ്ങൾ പ്രതികൾ ആരംഭിച്ചു. തിഹാർ ജയിലിൽ പ്രതികളെ സന്ദർശിച്ച അഭിഭാഷകർ ഡൽഹി ഹൈക്കോടതിയിൽ മരണവാറണ്ട് പുറപ്പെടുവിച്ച പട്യാല ഹൗസ് കോടതി വിധിക്ക് എതിരെ അപ്പീലും സുപ്രിംകോടതിയിൽ തെറ്റ് തിരുത്തൽ ഹർജിയും നൽകാൻ നടപടികൾ തുടങ്ങി.

അതേസമയം, മീററ്റ് ജയിലിലെ ആരാച്ചാർ ഡമ്മി പരിശോധന നടത്തുന്നതിന് മുന്നോടിയായി ഇന്ന് തിഹാർ ജയിലിൽ എത്തും. മരണ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ പ്രതികൾക്കു മുന്നിൽ തിരുത്തൽ ഹർജി, ദയാഹർജി വഴികളാണ് ഇനിയുള്ളത്. തീഹാർ ജയിലിൽ ഇന്നലെ എത്തിയ അഭിഭാഷകർക്ക് പിഴവുതിരുത്തൽ ഹർജി സമർപ്പിക്കാനുള്ള വക്കാലത്ത് പ്രതികൾ നൽകി. സമാന്തരമായി പ്രതികളായ മുകേഷ്, വിനയ് എന്നിവർ മരണ വാറന്റ് പുറപ്പെടുവിച്ച കോടതി നടപടി ചോദ്യം ചെയ്തു ഹൈക്കോടതിയിലും ഹർജി നൽകുന്നത്.

തിങ്കളാഴ്ചക്ക് മുൻപ് ഹർജി സമർപ്പിക്കാനാണ് തീരുമാനം. മരണവാറന്റിന്റെ പകർപ്പ് കോടതി പ്രതികൾക്ക് മാത്രമേ നേരിട്ട് നൽകു. പ്രതികൾക്ക് കോടതി തിലക് മാർഗ്ഗ് പൊലിസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ വഴി കൈമാറിയ വാറണ്ടും പ്രതികൾ അഭിഭാഷകർക്ക് കൈമാറി. ശിക്ഷാ തിയ്യതി തീരുമാനിക്കപ്പെട്ട സാഹചര്യത്തിൽ കനത്ത സുരക്ഷയും നിരിക്ഷണവും ആണ് ജയിലിൽ പ്രതികൾക്ക് എർപ്പെടുത്തിയിട്ടുള്ളത്. മൂന്ന് തവണ ഇന്നലെ പ്രതികളെ വൈദ്യപരിശോധനക്ക് വിധേയരാക്കി.

ഇ.സി.ജി യിൽ അടക്കം ആരോഗ്യാവസ്ഥയിൽ ഒരു പ്രശ്‌നവും നാലു പ്രതികൾക്ക് ഇല്ല. തീഹാർ ജയിലിൽ ഡമ്മി പരിശോധനയ്ക്കുള്ള നടപടികളും ജയിൽ അധിക്യതർ ഇന്നലെ ആരംഭിച്ചു. മരണവാറണ്ട് അനുസരിച്ച് ഒരേസമയം ആണ് നാല് പെരുടെ ശിക്ഷയ്ക്കും കോടതി തിരുമാനിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരേസമയം നാല് ഡമ്മികൾ ഉപയോഗിച്ചുള്ള ശിക്ഷ നടത്തുന്നത് പരീക്ഷിക്കാനാണ് ശ്രമം. മീററ്റ് ജയിലിലെ പവൻ ദില്ലാൻ ആണ് ആരാച്ചാർ. ഇയാൾ ഇന്ന് തീഹാർ ജയിലിൽ എത്തും. ബക്‌സർ ജയിലിൽ നിന്നുള്ള തൂക്കുകയർ ഉപയോഗിച്ച് തന്നെ ആണ് ഡമ്മി പരിക്ഷണവും നടത്തുക.

Related Articles

Latest Articles