Thursday, May 16, 2024
spot_img

സിപിഐ നേതാവ് സുധീർ ഖാന് നേരെയുണ്ടായ ആസിഡാക്രമണം; പ്രതി സജി കുമാർ ലോഡ്ജിൽ മരിച്ചനിലയിൽ, ആത്മഹത്യയെന്ന് പോലീസ്

തിരുവനന്തപുരം: സിപിഐ നേതാവ് സുധീർ ഖാൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. സജി കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമാണ് മരിച്ച സജി കുമാർ. ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് പറയുന്നത്. ആസിഡാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടയാണ് പ്രതിയുടെ ആത്മഹത്യ.

ഞായറാഴ്ചയാണ് മാറന്നല്ലൂരിലെ വീട്ടിനുള്ളിൽ കയറി ഉറ‌ങ്ങി കിടക്കുകയായിരുന്ന സുധീർഖാൻറെ മുഖത്തേക്ക് സജികുമാർ ആസിഡൊഴിച്ചത്. മാറനല്ലൂരിലെ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ് എ ആർ സുധീർഖാൻ. സാരമായി പൊള്ളലേറ്റ സുധീർ ഖാൻ അപകടനില തരണം ചെയ്തുവെങ്കിലും തീവ്ര പരിചരണവിഭാഗത്തിലാണ്.

Related Articles

Latest Articles