Wednesday, May 15, 2024
spot_img

കോഴിക്കോട് ഭീകരക്രമണം;പ്രതി ഷാരുഖ് സെയ്‌ഫിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

കോഴിക്കോട് :കോഴിക്കോട് ഭീകരക്രമണത്തിൽ പ്രതി ഷാരുഖ് സൈഫിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.10 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാകും കോടതിയിലെത്തിക്കുക. ഷാരൂഖ് സെയ്‌ഫിക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ഇന്നലെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരുന്നു.പ്രതിക്ക് വിവിധ തരത്തിലുള്ള പരിശോധനകൾ നടത്തിയിരുന്നു.പരിശോധനയിലാണ് മഞ്ഞപ്പിത്തമാണെന്ന് സ്ഥിരീകരിച്ചത്.കരളിന്റെ പ്രവർത്തനത്തിലും പ്രശ്നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രക്ത പരിശോധനയിൽ ചില സംശയങ്ങൾ ഉണ്ടായതിനെ തുടർന്നാണ് വീണ്ടും പ്രതിയെ വിശദമായ പരിശോധനക്ക് വിധേയനാക്കിയത്.

അതേസമയം പ്രതിയെ ഇന്ന് തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്നാകും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുക.പോലീസിൻ്റെ കനത്ത സുരക്ഷ വലയത്തിൽ മെഡിക്കൽ കേളേജിലെ പോലീസിൻ്റെ പ്രത്യേക സെല്ലിലാണ് പ്രതിയെ താമസിപ്പിക്കുന്നത്. ശരീരത്തിലേറ്റ പൊള്ളലുകൾ, മുറിവുകൾ എന്നിവക്ക് പ്രത്യേക ചികിത്സ നൽകുന്നുണ്ട്.

Related Articles

Latest Articles