Sunday, May 19, 2024
spot_img

സംസ്ഥാനത്ത് വീണ്ടും അറബിക് മന്ത്രവാദവും പണം തട്ടിപ്പും, പുനർവിവാഹം നടക്കാൻ യുവതിയിൽ നിന്ന് തട്ടിയത് 17 പവൻ സ്വർണ്ണവും എട്ടുലക്ഷം രൂപയും, പ്രതി ഷാഹുൽ ഹമീദ് പിടിയിൽ

തൃശ്ശൂർ : പുനർ വിവാഹം നടക്കണമെങ്കിൽ മന്ത്രവാദം നടത്തിയ സ്വർണ്ണം ധരിക്കണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് തട്ടിയെടുത്തത് 17 പവൻ സ്വർണവും എട്ട് ലക്ഷം രൂപയും.പച്ചാളത്ത് താമസിച്ചിരുന്ന യുവതിയിൽ നിന്നാണ്പ്രതി പണം തട്ടിയത്.കേസിൽ തൃശ്ശൂർ പാവറട്ടി സ്വദേശി ഷാഹുൽ ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാളുടെ പേരിൽ സമാന കേസുകൾ വേറെയും ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.

യുവതിയുമായി പരിചയം സ്ഥാപിച്ച ഇയാൾ പൂജ നടത്തിയ സ്വർണം ധരിച്ചാൽ പുനർവിവാഹം നടക്കുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. യുവതിക്ക് ഉണ്ടായ ദുരനുഭവത്തിനു പിന്നാലെ സ്റ്റേഷൻ പരിധിയിലെ മറ്റു സ്ത്രീകളും ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Latest Articles