Saturday, December 27, 2025

വനിതാ ബസ് കണ്ടക്ടറുടെ നേര്‍ക്ക് ആസിഡ് ആക്രമണം

ബെംഗളൂരു: ബിഎംടിസി വനിതാ കണ്ടക്ടറുടെ നേര്‍ക്ക് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ആസിഡാക്രമണം നടത്തിയതായി പരാതി. തുമകൂരു സ്വദേശിയായ ഇന്ദിരയാണ് (35) ആക്രമണത്തിനിരയായത്. മുഖത്തും കഴുത്തിലും പിറകിലും ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കൃത്യം നടത്തിയ യുവാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും ബന്ധുക്കളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. ആരോഗ്യനില മെച്ചപ്പെട്ടാല്‍ യുവതിയെയും ചോദ്യം ചെയ്യുമെന്നും പീനിയ പോലീസ് പറഞ്ഞു.

ആറുമാസം മുന്‍പും യുവതിക്കെതിരെ ആക്രമണം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടു പേര്‍ വാഹനം ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ബിഎംടിസി പീനിയ ഡിപ്പോയിലെ ബസുകളില്‍ പത്തുവര്‍ഷത്തോളമായി കണ്ടക്ടറായി ജോലി ചെയ്യുന്ന ഇന്ദിര ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പീനീയയിലാണ് താമസം

Related Articles

Latest Articles