ജയ്പൂർ : ഹിന്ദുസ്ഥാൻ സിങ്കിൽ ഇടിമിന്നലിൽ ആസിഡ് ടാങ്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിലാണ് ഇടിമിന്നലേറ്റ് സിങ്ക് പ്ലാന്റിൽ ടാങ്ക് പൊട്ടിത്തെറിച്ചത്.‘ഹിന്ദുസ്ഥാൻ സിങ്കിന്റെ ജലവൈദ്യുത പ്ലാന്റിലെ ടാങ്കിലാണ് ഇടിമിന്നലേറ്റ് ആസിഡ് ചോർച്ച ഉണ്ടായത്.തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പത്ത് ജീവനക്കാർക്ക് പൊള്ളലേറ്റു. ‘ അഡീഷണൽ പോലീസ് സൂപ്രണ്ട് കൈലാഷ് സിംഗ് സന്ധു പറഞ്ഞു.
പരിക്കേറ്റ ജീവനക്കാരെ ഉടൻ തന്നെ ചിറ്റോർഗഡിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയ്‌ക്കിടെ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് ഒമ്പത് പേരെ ചികിത്സയ്‌ക്കായി ഉദയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം മരിച്ച ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…