Sunday, September 27, 2026

ഇടിമിന്നലിൽ ആസിഡ് ടാങ്ക് പൊട്ടിത്തെറിച്ച്‌ ഒരാൾ മരിച്ചു ; ഒമ്പത് പേർക്ക് പരിക്ക്

ജയ്പൂർ : ഹിന്ദുസ്ഥാൻ സിങ്കിൽ ഇടിമിന്നലിൽ ആസിഡ് ടാങ്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിലാണ് ഇടിമിന്നലേറ്റ് സിങ്ക് പ്ലാന്റിൽ ടാങ്ക് പൊട്ടിത്തെറിച്ചത്.‘ഹിന്ദുസ്ഥാൻ സിങ്കിന്റെ ജലവൈദ്യുത പ്ലാന്റിലെ ടാങ്കിലാണ് ഇടിമിന്നലേറ്റ് ആസിഡ് ചോർച്ച ഉണ്ടായത്.തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പത്ത് ജീവനക്കാർക്ക് പൊള്ളലേറ്റു. ‘ അഡീഷണൽ പോലീസ് സൂപ്രണ്ട് കൈലാഷ് സിംഗ് സന്ധു പറഞ്ഞു.

പരിക്കേറ്റ ജീവനക്കാരെ ഉടൻ തന്നെ ചിറ്റോർഗഡിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയ്‌ക്കിടെ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് ഒമ്പത് പേരെ ചികിത്സയ്‌ക്കായി ഉദയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം മരിച്ച ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Latest Articles