Acquaintance via Instagram; A plus one student was taken to a hotel and molested; 5 people including young women were arrested
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ വിവാഹ വാഗ്ദാനം നൽകി ഹോട്ടലിലെത്തിച്ച്
പീഡിപ്പിച്ച കേസിൽ യുവതികളടക്കം 5 പേർ പിടിയിൽ. എറണാകുളം കാലടി സ്വദേശി അജിൻസാം, അഖിലേഷ് സാബു, ജിതിൻ വർഗീസ്, പൂർണിമ ദിനേഷ്, ശ്രുതി സിദ്ധാർഥ് എന്നിവരാണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം വഴി പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച അജിൻസാം, പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് പീഡനത്തിനു ഇരയാക്കിയത്. കേസിലെ മറ്റ് പ്രതികൾ അജിൻസാമിന്റെ സുഹൃത്തുക്കൾ ആണ്.
കഴിഞ്ഞ 17ന് രാത്രി കാറിൽ കളിയിക്കാവിളയിൽ എത്തിയ അജിൻസാമും സുഹൃത്തുക്കളും പെൺകുട്ടിയെ കൂട്ടികൊണ്ടു പോയി നെയ്യാറ്റിൻകരയിലെ നക്ഷത്ര ഹോട്ടലിൽ എത്തിച്ചു. ഇവിടെ വച്ച് അജിൻസാം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 18ന് വീടിനു സമീപം പെൺകുട്ടിയെ എത്തിച്ച ശേഷം ഇവർ മടങ്ങി. അടുത്ത ദിവസം മുതൽ അജിൻസാമിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ സംശയം തോന്നിയ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് രക്ഷിതാക്കൾ പാറശാല പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാലടിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സമൂഹ മാദ്ധ്യമങ്ങളിൽ കൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്ന സംഘത്തിൽപെട്ടവരാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പെൺകുട്ടിക്ക് സംശയം തോന്നാതിരിക്കാൻ ആണ് സുഹൃത്തുക്കൾ എന്ന വ്യാജേന യുവതികളെ പ്രതി ഒപ്പം കൂട്ടിയതെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…