ഹരിപ്പാട്: തൊട്ടടുത്ത വീട്ടിലെ ഏഴ് വയസുകാരിയെ പീഡിപ്പിച്ച പാസ്റ്ററെ 20 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കറ്റാനം വാലു തുണ്ടിൽ വീട്ടിൽ ഭരണിക്കാവ് തെക്കേമങ്കുഴി പനങ്ങാട്ട് കോട്ടയിൽ ഇടിക്കുള തമ്പിക്ക്( 67) ആണ് ഹരിപ്പാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എസ് സജി കുമാർ 20 വർഷം കഠിന തടവും 140, 000 രൂപ പിഴയും വിധിച്ചത്.
പെൺകുട്ടിയെ വീട്ടിൽ വിളിച്ചു കയറ്റി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.കായംകുളം എസ് എച്ച് ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.

