Saturday, December 20, 2025

ഇനി സ്വല്പം വിശ്രമം! സിനിമയിൽ നിന്നും ഒന്നര വര്‍ഷത്തെ ഇടവേളയെടുക്കാന്‍ ഒരുങ്ങി നടന്‍ അജിത്; ലോക സഞ്ചാരത്തിനൊരുങ്ങി താരം

സിനിമയില്‍നിന്ന് ഒന്നര വര്‍ഷത്തെ ഇടവേളയെടുക്കാന്‍ ഒരുങ്ങി നടന്‍ അജിത് .ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായ ലോക സഞ്ചാരത്തിനുവേണ്ടിയാണ് ഇടവേളയെടുക്കുന്നത്. ബൈക്ക് റൈഡിങില്‍ താത്പര്യമുള്ള അജിത് സുഹൃത്തുക്കള്‍ക്കൊപ്പം ഏഴ് ഭൂഖണ്ഡങ്ങളിലും പര്യടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന തുണിവ് ആണ് അജിത്തിന്റെ പുതിയ ചിത്രം.

താരത്തിന്റെ മഞ്ജു വാര്യര്‍ നായികയായ ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുന്നതാണ് .ലൈക പ്രൊഡക്ഷന്റെ നിര്‍മിച്ച്‌ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജിത്തിന്റെ അടുത്ത സിനിമ. ഇത് പൂര്‍ത്തിയാക്കിയ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് തീരുമാനം. പുതിയ ചിത്രങ്ങള്‍ക്ക് താരം ഡേറ്റ് നല്‍കാത്തതിനാല്‍ അടുത്ത വര്‍ഷം തന്നെ ലോക സഞ്ചാരം ഉണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Related Articles

Latest Articles