Wednesday, December 17, 2025

കേസ് വൈകിക്കാന്‍ വീണ്ടും ദിലീപ്: സാക്ഷി വിസ്താരം നിര്‍ത്തണമെന്ന് പുതിയ ഹര്‍ജി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിസ്താരം വീണ്ടും വൈകിപ്പിക്കാന്‍ നടന്‍ ദിലീപിന്റെ പുതിയ ഹര്‍ജി. സാക്ഷി വിസ്താരം നിര്‍ത്തി വയ്ക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ സാക്ഷികളെ വിസ്തരിക്കരുത് എന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കി.

സാക്ഷിവിസ്താരത്തിന്റെ തീയതി തീരുമാനിക്കാനായി കേസ് പരിഗണിച്ചപ്പോഴാണ് ദിലീപ് പുതിയ ഹര്‍ജി നല്‍കുന്നത്. എന്നാല്‍ വിചാരണക്കോടതി ഇതിന് അനുകൂലമായി വിധി പുറപ്പെടുവിക്കാന്‍ ഒരു സാധ്യതയുമില്ല. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിചാരണക്കോടതിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതേസമയം, സാക്ഷിവിസ്താരം തുടങ്ങാനുള്ള തീയതി വിചാരണക്കോടതി തീരുമാനിച്ചു. 136 സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവായിട്ടുണ്ട്. ഈ മാസം മുപ്പതാം തീയതി സാക്ഷി വിസ്താരം ആരംഭിക്കും. ഈ 136 സാക്ഷികളെ ആദ്യഘട്ടമായിട്ടാണ് വിസ്തരിക്കുകയെന്നും കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി.

Related Articles

Latest Articles